1Não clama porventura a sabedoria, e não faz o entendimento soar a sua voz?
1ജ്ഞാനമായവള്‍ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവള്‍ തന്റെ സ്വരം കേള്‍പ്പിക്കുന്നില്ലയോ?
2No cume das alturas, junto ao caminho, nas encruzilhadas das veredas ela se coloca.
2അവള്‍ വഴിയരികെ മേടുകളുടെ മുകളില്‍ പാതകള്‍ കൂടുന്നേടത്തു നിലക്കുന്നു.
3Junto �s portas, � entrada da cidade, e � entrada das portas está clamando:
3അവള്‍ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്‍ക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നതു
4A vós, ó homens, clamo; e a minha voz se dirige aos filhos dos homens.
4പുരുഷന്മാരേ, ഞാന്‍ നിങ്ങളോടു വിളിച്ചു പറയുന്നു; എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്കു വരുന്നു.
5Aprendei, ó simples, a prudência; entendei, ó loucos, a sabedoria.
5അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്‍വിന്‍ ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിന്‍ .
6Ouvi vós, porque profiro coisas excelentes; os meus lábios se abrem para a eqüidade.
6കേള്‍പ്പിന്‍ , ഞാന്‍ ഉല്‍കൃഷ്ടമായതു സംസാരിക്കും; എന്റെ അധരങ്ങളെ തുറക്കുന്നതു നേരിന്നു ആയിരിക്കും.
7Porque a minha boca profere a verdade, os meus lábios abominam a impiedade.
7എന്റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്റെ അധരങ്ങള്‍ക്കു അറെപ്പാകുന്നു.
8Justas são todas as palavras da minha boca; não há nelas nenhuma coisa tortuosa nem perversa.
8എന്റെ വായിലെ മൊഴി ഒക്കെയും നീതിയാകുന്നു; അവയില്‍ വക്രവും വികടവുമായതു ഒന്നുമില്ല.
9Todas elas são retas para o que bem as entende, e justas para os que acham o conhecimento.
9അവയെല്ലാം ബുദ്ധിമാന്നു തെളിവും പരിജ്ഞാനം ലഭിച്ചവര്‍ക്കും നേരും ആകുന്നു.
10Aceitai antes a minha correção, e não a prata; e o conhecimento, antes do que o ouro escolhido.
10വെള്ളിയെക്കാള്‍ എന്റെ പ്രബോധനവും മേത്തരമായ പൊന്നിനെക്കാള്‍ പരിജ്ഞാനവും കൈക്കൊള്‍വിന്‍ .
11Porque melhor é a sabedoria do que as jóias; e de tudo o que se deseja nada se pode comparar com ela.
11ജ്ഞാനം മുത്തുകളെക്കാള്‍ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല.
12Eu, a sabedoria, habito com a prudência, e possuo o conhecimento e a discrição.
12ജ്ഞാനം എന്ന ഞാന്‍ സൂക്ഷ്മബുദ്ധിയെ എന്റെ പാര്‍പ്പിടമാക്കുന്നു; പരിജ്ഞാനവും വകതിരിവും ഞാന്‍ കണ്ടു പിടിക്കുന്നു.
13O temor do Senhor é odiar o mal; a soberba, e a arrogância, e o mau caminho, e a boca perversa, eu os odeio.
13യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുര്‍മ്മാര്‍ഗ്ഗം, വക്രതയുള്ള വായ് എന്നിവയെ ഞാന്‍ പകെക്കുന്നു.
14Meu é o conselho, e a verdadeira sabedoria; eu sou o entendimento; minha é a fortaleza.
14ആലോചനയും പരിജ്ഞാനവും എനിക്കുള്ളതു; ഞാന്‍ തന്നേ വിവേകം; എനിക്കു വീര്യബലം ഉണ്ടു.
15Por mim reinam os reis, e os príncipes decretam o que justo.
15ഞാന്‍ മുഖാന്തരം രാജാക്കന്മാര്‍ വാഴുന്നു; പ്രഭുക്കന്മാര്‍ നീതിയെ നടത്തുന്നു.
16Por mim governam os príncipes e os nobres, sim, todos os juízes da terra.
16ഞാന്‍ മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു.
17Eu amo aos que me amam, e os que diligentemente me buscam me acharão.
17എന്നെ സ്നേഹിക്കുന്നവരെ ഞാന്‍ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവര്‍ എന്നെ കണ്ടെത്തും.
18Riquezas e honra estão comigo; sim, riquezas duráveis e justiça.
18എന്റെ പക്കല്‍ ധനവും മാനവും പുരാതനസമ്പത്തും നീതിയും ഉണ്ടു.
19Melhor é o meu fruto do que o ouro, sim, do que o ouro refinado; e a minha renda melhor do que a prata escolhida.
19എന്റെ ഫലം പൊന്നിലും തങ്കത്തിലും എന്റെ ആദായം മേത്തരമായ വെള്ളിയിലും നല്ലതു.
20Ando pelo caminho da retidão, no meio das veredas da justiça,
20എന്നെ സ്നേഹിക്കുന്നവര്‍ക്കും വസ്തുവക അവകാശമാക്കിക്കൊടുക്കയും അവരുടെ ഭണ്ഡാരങ്ങളെ നിറെക്കയും ചെയ്യേണ്ടതിന്നു
21dotando de bens permanentes os que me amam, e enchendo os seus tesouros.
21ഞാന്‍ നീതിയുടെ മാര്‍ഗ്ഗത്തിലും ന്യായത്തിന്റെ പാതകളിലും നടക്കുന്നു.
22O Senhor me criou como a primeira das suas obras, o princípio dos seus feitos mais antigos.
22യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.
23Desde a eternidade fui constituída, desde o princípio, antes de existir a terra.
23ഞാന്‍ പുരാതനമേ, ആദിയില്‍ തന്നേ, ഭൂമിയുടെ ഉല്‍പത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു.
24Antes de haver abismos, fui gerada, e antes ainda de haver fontes cheias d'água.
24ആഴങ്ങള്‍ ഇല്ലാതിരുന്നപ്പോള്‍ ഞാന്‍ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകള്‍ ഇല്ലാതിരുന്നപ്പോള്‍ തന്നേ.
25Antes que os montes fossem firmados, antes dos outeiros eu nasci,
25പര്‍വ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകള്‍ക്കു മുമ്പെയും ഞാന്‍ ജനിച്ചിരിക്കുന്നു.
26quando ele ainda não tinha feito a terra com seus campos, nem sequer o princípio do pó do mundo.
26അവന്‍ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ.
27Quando ele preparava os céus, aí estava eu; quando traçava um círculo sobre a face do abismo,
27അവന്‍ ആകാശത്തെ ഉറപ്പിച്ചപ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും
28quando estabelecia o firmamento em cima, quando se firmavam as fontes do abismo,
28അവന്‍ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകള്‍ തടിച്ചപ്പോഴും
29quando ele fixava ao mar o seu termo, para que as águas não traspassassem o seu mando, quando traçava os fundamentos da terra,
29വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവന്‍ സമുദ്രത്തിന്നു അതിര്‍ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും
30então eu estava ao seu lado como arquiteto; e era cada dia as suas delícias, alegrando-me perante ele em todo o tempo;
30ഞാന്‍ അവന്റെ അടുക്കല്‍ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പില്‍ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.
31folgando no seu mundo habitável, e achando as minhas delícias com os filhos dos homens.
31അവന്റെ ഭൂതലത്തില്‍ ഞാന്‍ വിനോദിച്ചുകൊണ്ടിരുന്നു; എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു.
32Agora, pois, filhos, ouvi-me; porque felizes são os que guardam os meus caminhos.
32ആകയാല്‍ മക്കളേ, എന്റെ വാക്കു കേട്ടുകൊള്‍വിന്‍ ; എന്റെ വഴികളെ പ്രമാണിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
33Ouvi a correção, e sede sábios; e não a rejeiteis.
33പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിന്‍ ; അതിനെ ത്യജിച്ചുകളയരുതു.
34Feliz é o homem que me dá ouvidos, velando cada dia �s minhas entradas, esperando junto �s ombreiras da minha porta.
34ദിവസംപ്രതി എന്റെ പടിവാതില്‍ക്കല്‍ ജാഗരിച്ചും എന്റെ വാതില്‍ക്കട്ടളെക്കല്‍ കാത്തുകൊണ്ടും എന്റെ വാക്കു കേട്ടനുസരിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ .
35Porque o que me achar achará a vida, e alcançará o favor do Senhor.
35എന്നെ കണ്ടെത്തുന്നവന്‍ ജീവനെ കണ്ടെത്തുന്നു; അവന്‍ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു.
36Mas o que pecar contra mim fará mal � sua própria alma; todos os que me odeiam amam a morte.
36എന്നോടു പിഴെക്കുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു; എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.