Portuguese: Almeida Atualizada

Malayalam

Proverbs

9

1A sabedoria já edificou a sua casa, já lavrou as suas sete colunas;
1ജ്ഞാനമായവള്‍ തനിക്കു ഒരു വീടുപണിതു; അതിന്നു ഏഴു തൂണ്‍ തീര്‍ത്തു.
2já imolou as suas vítimas, misturou o seu vinho, e preparou a sua mesa.
2അവള്‍ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി, തന്റെ മേശ ചമയിച്ചുമിരിക്കുന്നു.
3Já enviou as suas criadas a clamar sobre as alturas da cidade, dizendo:
3അവള്‍ തന്റെ ദാസികളെ അയച്ചു പട്ടണത്തിലെ മേടകളില്‍നിന്നു വിളിച്ചു പറയിക്കുന്നതു
4Quem é simples, volte-se para cá. Aos faltos de entendimento diz:
4അല്പബുദ്ധിയായവന്‍ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവള്‍ പറയിക്കുന്നതു;
5Vinde, comei do meu pão, e bebei do vinho que tenho misturado.
5വരുവിന്‍ , എന്റെ അപ്പം തിന്നുകയും ഞാന്‍ കലക്കിയ വീഞ്ഞു കുടിക്കയും ചെയ്‍വിന്‍ !
6Deixai a insensatez, e vivei; e andai pelo caminho do entendimento.
6ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിന്‍ ! വിവേകത്തിന്റെ മാര്‍ഗ്ഗത്തില്‍ നടന്നുകൊള്‍വിന്‍ .
7O que repreende ao escarnecedor, traz afronta sobre si; e o que censura ao ímpio, recebe a sua mancha.
7പരിഹാസിയെ ശാസിക്കുന്നവന്‍ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭര്‍ത്സിക്കുന്നവന്നു കറ പറ്റുന്നു.
8Não repreendas ao escarnecedor, para que não te odeie; repreende ao sábio, e amar-te-á.
8പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു; ജ്ഞാനിയെ ശാസിക്ക; അവന്‍ നിന്നെ സ്നേഹിക്കും.
9Instrui ao sábio, e ele se fará mais, sábio; ensina ao justo, e ele crescerá em entendimento.
9ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്റെ ജ്ഞാനം വര്‍ദ്ധിക്കും; നീതിമാനെ ഉപദേശിക്ക അവന്‍ വിദ്യാഭിവൃദ്ധി പ്രാപിക്കും.
10O temor do Senhor é o princípio sabedoria; e o conhecimento do Santo é o entendimento.
10യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.
11Porque por mim se multiplicam os teus dias, e anos de vida se te acrescentarão.
11ഞാന്‍ മുഖാന്തരം നിന്റെ നാളുകള്‍ പെരുകും; നിനക്കു ദീര്‍ഘായുസ്സു ഉണ്ടാകും.
12Se fores sábio, para ti mesmo o serás; e, se fores escarnecedor, tu só o suportarás.
12നീ ജ്ഞാനിയാകുന്നുവെങ്കില്‍ നിനക്കുവേണ്ടി തന്നേ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നു എങ്കിലോ, നീ തന്നേ സഹിക്കേണ്ടിവരും.
13A mulher tola é alvoroçadora; é insensata, e não conhece o pudor.
13ഭോഷത്വമായവള്‍ മോഹപരവശയായിരിക്കുന്നു; അവള്‍ ബുദ്ധിഹീന തന്നേ, ഒന്നും അറിയുന്നതുമില്ല.
14Senta-se � porta da sua casa ou numa cadeira, nas alturas da cidade,
14തങ്ങളുടെ പാതയില്‍ നേരെ നടക്കുന്നവരായി കടന്നുപോകുന്നവരെ വിളിക്കേണ്ടതിന്നു
15chamando aos que passam e seguem direitos o seu caminho:
15അവള്‍ പട്ടണത്തിലെ മേടകളില്‍ തന്റെ വീട്ടുവാതില്‍ക്കല്‍ ഒരു പീഠത്തിന്മേല്‍ ഇരിക്കുന്നു.
16Quem é simples, volte-se para cá! E aos faltos de entendimento diz:
16അല്പബുദ്ധിയായവന്‍ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവള്‍ പറയുന്നതു;
17As águas roubadas são doces, e o pão comido �s ocultas é agradável.
17മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.
18Mas ele não sabe que ali estão os mortos; que os seus convidados estão nas profundezas do Seol.
18എങ്കിലും മൃതന്മാര്‍ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാര്‍ പാതാളത്തിന്റെ ആഴത്തില്‍ ഇരിക്കുന്നു എന്നും അവന്‍ അറിയുന്നില്ല.