Portuguese: Almeida Atualizada

Malayalam

Psalms

147

1Louvai ao Senhor; porque é bom cantar louvores ao nosso Deus; pois isso é agradável, e decoroso é o louvor.
1യഹോവയെ സ്തുതിപ്പിന്‍ . യഹോവയെ സ്തുതിപ്പിന്‍ ; നമ്മുടെ ദൈവത്തിന്നു കീര്‍ത്തനം പാടുന്നതു നല്ലതു; അതു മനോഹരവും സ്തുതി ഉചിതവും തന്നേ.
2O Senhor edifica Jerusalém, congrega os dispersos de Israel;
2യഹോവ യെരൂശലേമിനെ പണിയുന്നു; അവന്‍ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേര്‍ക്കുംന്നു.
3sara os quebrantados de coração, e cura-lhes as feridas;
3മനംതകര്‍ന്നവരെ അവന്‍ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.
4conta o número das estrelas, chamando-as a todas pelos seus nomes.
4അവന്‍ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവേക്കു ഒക്കെയും പേര്‍ വിളിക്കുന്നു.
5Grande é o nosso Senhor, e de grande poder; não há limite ao seu entendimento.
5നമ്മുടെ കര്‍ത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു. അവന്റെ വിവേകത്തിന്നു അന്തമില്ല.
6O Senhor eleva os humildes, e humilha os perversos até a terra.
6യഹോവ താഴ്മയുള്ളവനെ ഉയര്‍ത്തുന്നു; അവന്‍ ദുഷ്ടന്മാരെ നിലത്തോളം താഴ്ത്തുന്നു.
7Cantai ao Senhor em ação de graças; com a harpa cantai louvores ao nosso Deus.
7സ്തോത്രത്തോടെ യഹോവേക്കു പാടുവിന്‍ ; കിന്നരത്തോടെ നമ്മുടെ ദൈവത്തിന്നു കീര്‍ത്തനം ചെയ്‍വിന്‍ ;
8Ele é que cobre o céu de nuvens, que prepara a chuva para a terra, e que faz produzir erva sobre os montes;
8അവന്‍ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു ഭൂമിക്കായി മഴ ഒരുക്കുന്നു; അവന്‍ പര്‍വ്വതങ്ങളില്‍ പുല്ലു മുളപ്പിക്കുന്നു.
9que dá aos animais o seu alimento, e aos filhos dos corvos quando clamam.
9അവന്‍ മൃഗങ്ങള്‍ക്കും കരയുന്ന കാക്കകൂഞ്ഞുങ്ങള്‍ക്കും അതതിന്റെ ആഹാരം കൊടുക്കുന്നു.
10Não se deleita na força do cavalo, nem se compraz nas pernas do homem.
10അശ്വബലത്തില്‍ അവന്നു ഇഷ്ടം തോന്നുന്നില്ല; പുരുഷന്റെ ഊരുക്കളില്‍ പ്രസാദിക്കുന്നതുമില്ല.
11O Senhor se compraz nos que o temem, nos que esperam na sua benignidade.
11തന്നെ ഭയപ്പെടുകയും തന്റെ ദയയില്‍ പ്രത്യാശ വെക്കുകയും ചെയ്യുന്നവരില്‍ യഹോവ പ്രസാദിക്കുന്നു.
12Louva, ó Jerusalém, ao Senhor; louva, ó Sião, ao teu Deus.
12യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്ക;
13Porque ele fortalece as trancas das tuas portas; abençoa aos teus filhos dentro de ti.
13അവന്‍ നിന്റെ വാതിലുകളുടെ ഔടാമ്പലുകളെ ഉറപ്പിച്ചു നിന്റെ അകത്തു നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.
14Ele é quem estabelece a paz nas tuas fronteiras; quem do mais fino trigo te farta;
14അവന്‍ നിന്റെ ദേശത്തു സമാധാനം വരുത്തുന്നു; വിശേഷമായ കോതമ്പുകൊണ്ടു നിനക്കു തൃപ്തിവരുത്തുന്നു.
15quem envia o seu mandamento pela terra; a sua palavra corre mui velozmente.
15അവന്‍ തന്റെ ആജ്ഞ ഭൂമിയിലേക്കു അയക്കുന്നു; അവന്റെ വചനം അതിവേഗം ഔടുന്നു.
16Ele dá a neve como lã, esparge a geada como cinza,
16അവന്‍ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ നീഹാരം വിതറുന്നു.
17e lança o seu gelo em pedaços; quem pode resistir ao seu frio?
17അവന്‍ നീര്‍ക്കട്ട കഷണംകഷണമായി എറിയുന്നു; അവന്റെ കുളിര്‍ സഹിച്ചു നിലക്കുന്നവനാര്‍?
18Manda a sua palavra, e os derrete; faz soprar o vento, e correm as águas;
18അവന്‍ തന്റെ വചനം അയച്ചു അവയെ ഉരുക്കുന്നു; കാറ്റു അടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു.
19ele revela a sua palavra a Jacó, os seus estatutos e as suas ordenanças a Israel.
19അവന്‍ യാക്കോബിന്നു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.
20Não fez assim a nenhuma das outras nações; e, quanto �s suas ordenanças, elas não as conhecem. Louvai ao Senhor!
20അങ്ങനെ യാതൊരു ജാതിക്കും അവന്‍ ചെയ്തിട്ടില്ല; അവന്റെ വിധികളെ അവര്‍ അറിഞ്ഞിട്ടുമില്ല.