Portuguese: Almeida Atualizada

Malayalam

Psalms

31

1Em ti, Senhor, me refugio; nunca seja eu envergonhado; livra-me pela tua justiça!
1യഹോവേ, ഞാന്‍ നിന്നെ ശരണം പ്രാപിക്കുന്നു; ഞാന്‍ ഒരുനാളും ലജ്ജിച്ചുപോകരുതേ; നിന്റെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ.
2Inclina para mim os teus ouvidos, livra-me depressa! Sê para mim uma rocha de refúgio, uma casa de defesa que me salve!
2നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ വേഗം വിടുവിക്കേണമേ. നീ എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കേണ്ടതിന്നു കോട്ടയായും ഇരിക്കേണമേ;
3Porque tu és a minha rocha e a minha fortaleza; pelo que, por amor do teu nome, guia-me e encaminha-me.
3നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ. നിന്റെ നാമംനിമിത്തം എന്നെ നടത്തി പാലിക്കേണമേ;
4Tira-me do laço que me armaram, pois tu és o meu refúgio.
4അവര്‍ എനിക്കായി ഒളിച്ചുവെച്ചിരിക്കുന്ന വലയില്‍നിന്നു എന്നെ വിടുവിക്കേണമേ; നീ എന്റെ ദുര്‍ഗ്ഗമാകുന്നുവല്ലോ.
5Nas tuas mãos entrego o meu espírito; tu me remiste, ó Senhor, Deus da verdade.
5നിന്റെ കയ്യില്‍ ഞാന്‍ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.
6Odeias aqueles que atentam para ídolos vãos; eu, porém, confio no Senhor.
6മിത്ഥ്യാമൂര്‍ത്തികളെ സേവിക്കുന്നവരെ ഞാന്‍ പകെക്കുന്നു; ഞാനോ യഹോവയില്‍ ആശ്രയിക്കുന്നു.
7Eu me alegrarei e regozijarei na tua benignidade, pois tens visto a minha aflição. Tens conhecido as minhas angústias,
7ഞാന്‍ നിന്റെ ദയയില്‍ ആനന്ദിച്ചു സന്തോഷിക്കുന്നു; നീ എന്റെ അരിഷ്ടതയെ കണ്ടു എന്റെ പ്രാണസങ്കടങ്ങളെ അറിഞ്ഞിരിക്കുന്നു.
8e não me entregaste nas mãos do inimigo; puseste os meus pés num lugar espaçoso.
8ശത്രുവിന്റെ കയ്യില്‍ നീ എന്നെ ഏല്പിച്ചിട്ടില്ല; എന്റെ കാലുകളെ നീ വിശാലസ്ഥലത്തു നിര്‍ത്തിയിരിക്കുന്നു.
9Tem compaixão de mim, ó Senhor, porque estou angustiado; consumidos estão de tristeza os meus olhos, a minha alma e o meu corpo.
9യഹോവേ, എന്നോടു കൃപയുണ്ടാകേണമേ; ഞാന്‍ കഷ്ടത്തിലായിരിക്കുന്നു; വ്യസനംകൊണ്ടു എന്റെ കണ്ണും പ്രാണനും ഉദരവും ക്ഷയിച്ചിരിക്കുന്നു.
10Pois a minha vida está gasta de tristeza, e os meus anos de suspiros; a minha força desfalece por causa da minha iniqüidade, e os meus ossos se consomem.
10എന്റെ ആയുസ്സു ദുഃഖംകൊണ്ടും എന്റെ സംവത്സരങ്ങള്‍ നെടുവീര്‍പ്പുകൊണ്ടും കഴിഞ്ഞുപോയിരിക്കുന്നു; എന്റെ അകൃത്യംനിമിത്തം എന്റെ ബലം ക്ഷീണിച്ചും എന്റെ അസ്ഥികള്‍ ക്ഷയിച്ചും ഇരിക്കുന്നു.
11Por causa de todos os meus adversários tornei-me em opróbrio, sim, sobremodo o sou para os meus vizinhos, e horror para os meus conhecidos; os que me vêem na rua fogem de mim.
11എന്റെ സകലവൈരികളാലും ഞാന്‍ നിന്ദിതനായിത്തീര്‍ന്നു; എന്റെ അയല്‍ക്കാര്‍ക്കും അതിനിന്ദിതന്‍ തന്നേ; എന്റെ മുഖപരിചയക്കാര്‍ക്കും ഞാന്‍ ഭയഹേതു വായ്ഭവിച്ചു; എന്നെ വെളിയില്‍ കാണുന്നവര്‍ എന്നെ വിട്ടു ഔടിപ്പോകുന്നു.
12Sou esquecido como um morto de quem não há memória; sou como um vaso quebrado.
12മരിച്ചുപോയവനെപ്പോലെ എന്നെ മറന്നുകളഞ്ഞിരിക്കുന്നു; ഞാന്‍ ഒരു ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു.
13Pois tenho ouvido a difamação de muitos, terror por todos os lados; enquanto juntamente conspiravam contra mim, maquinaram tirar-me a vida.
13ചുറ്റും ഭീതി എന്ന അപശ്രുതി ഞാന്‍ പലരുടെയും വായില്‍നിന്നു കേട്ടിരിക്കുന്നു; അവര്‍ എനിക്കു വിരോധമായി കൂടി ആലോചനചെയ്തു, എന്റെ ജീവനെ എടുത്തുകളവാന്‍ നിരൂപിച്ചു.
14Mas eu confio em ti, ó Senhor; e digo: Tu és o meu Deus.
14എങ്കിലും യഹോവേ, ഞാന്‍ നിന്നില്‍ ആശ്രയിച്ചു; നീ എന്റെ ദൈവം എന്നു ഞാന്‍ പറഞ്ഞു.
15Os meus dias estão nas tuas mãos; livra-me das mãos dos meus inimigos e dos que me perseguem.
15എന്റെ കാലഗതികള്‍ നിന്റെ കയ്യില്‍ ഇരിക്കുന്നു; എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കയ്യില്‍നിന്നു എന്നെ വിടുവിക്കേണമേ.
16Faze resplandecer o teu rosto sobre o teu servo; salva-me por tua bondade.
16അടിയന്റെമേല്‍ തിരുമുഖം പ്രകാശിപ്പിക്കേണമേ; നിന്റെ ദയയാല്‍ എന്നെ രക്ഷിക്കേണമേ.
17Não seja eu envergonhado, ó Senhor, porque te invoco; envergonhados sejam os ímpios, emudeçam no Seol.
17യഹോവേ, നിന്നെ വിളിച്ചപേക്ഷിച്ചിരിക്കകൊണ്ടു ഞാന്‍ ലജ്ജിച്ചുപോകരുതേ; ദുഷ്ടന്മാര്‍ ലജ്ജിച്ചു പാതാളത്തില്‍ മൌനമായിരിക്കട്ടെ.
18Emudeçam os lábios mentirosos, que falam insolentemente contra o justo, com arrogância e com desprezo.
18നീതിമാന്നു വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടെ ധാര്‍ഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങള്‍ മിണ്ടാതെയായ്പോകട്ടെ.
19Oh! quão grande é a tua bondade, que guardaste para os que te temem, a qual na presença dos filhos dos homens preparaste para aqueles que em ti se refugiam!
19നിന്റെ ഭക്തന്മാര്‍ക്കും വേണ്ടി നീ സംഗ്രഹിച്ചതും നിന്നില്‍ ആശ്രയിക്കുന്നവര്‍ക്കും വേണ്ടി മനുഷ്യ പുത്രന്മാര്‍ കാണ്‍കെ നീ പ്രവര്‍ത്തിച്ചതുമായ നിന്റെ നന്മ എത്ര വലിയതാകുന്നു.
20No abrigo da tua presença tu os escondes das intrigas dos homens; em um pavilhão os ocultas da contenda das línguas.
20നീ അവരെ മനുഷ്യരുടെ കൂട്ടുകെട്ടില്‍നിന്നു വിടുവിച്ചു നിന്റെ സാന്നിധ്യത്തിന്റെ മറവില്‍ മറെക്കും. നീ അവരെ നാവുകളുടെ വക്കാണത്തില്‍നിന്നു രക്ഷിച്ചു ഒരു കൂടാരത്തിന്നകത്തു ഒളിപ്പിക്കും.
21Bendito seja o Senhor, pois fez maravilhosa a sua bondade para comigo numa cidade sitiada.
21യഹോവ വാഴ്ത്തപ്പെട്ടവന്‍ ; അവന്‍ ഉറപ്പുള്ള പട്ടണത്തില്‍ തന്റെ ദയ എനിക്കു അത്ഭുതമായി കാണിച്ചിരിക്കുന്നു.
22Eu dizia no meu espanto: Estou cortado de diante dos teus olhos; não obstante, tu ouviste as minhas súplicas quando eu a ti clamei.
22ഞാന്‍ നിന്റെ ദൃഷ്ടിയില്‍നിന്നു ഛേദിക്കപ്പെട്ടുപോയി എന്നു ഞാന്‍ എന്റെ പരിഭ്രമത്തില്‍ പറഞ്ഞു. എങ്കിലും ഞാന്‍ നിന്നെ വിളിച്ചപേക്ഷിച്ചപ്പോള്‍ എന്റെ യാചനയുടെ ശബ്ദം നീ കേട്ടു.
23Amai ao Senhor, vós todos os que sois seus santos; o Senhor guarda os fiéis, e retribui abundantemente ao que usa de soberba.
23യഹോവയുടെ സകലവിശുദ്ധന്മാരുമായുള്ളോരേ, അവനെ സ്നേഹിപ്പിന്‍ ; യഹോവ വിശ്വസ്തന്മാരെ കാക്കുന്നു; അഹങ്കാരം പ്രവര്‍ത്തിക്കുന്നവന്നു ധാരാളം പകരം കൊടുക്കുന്നു.
24Esforçai-vos, e fortaleça-se o vosso coração, vós todos os que esperais no Senhor.
24യഹോവയില്‍ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിപ്പിന്‍ ; നിങ്ങളുടെ ഹൃദയം ഉറെച്ചിരിക്കട്ടെ.