1O meu coração trasborda de boas palavras; dirijo os meus versos ao rei; a minha língua é qual pena de um hábil escriba.
1എന്റെ ഹൃദയം ശുഭവചനത്താല്‍ കവിയുന്നു; എന്റെ കൃതി രാജാവിന്നു വേണ്ടിയുള്ളതു എന്നു ഞാന്‍ പറയുന്നു. എന്റെ നാവു സമര്‍ത്ഥനായ ലേഖകന്റെ എഴുത്തുകോല്‍ ആകുന്നു.
2Tu és o mais formoso dos filhos dos homens; a graça se derramou nos teus lábios; por isso Deus te abençoou para sempre.
2നീ മനുഷ്യപുത്രന്മാരില്‍ അതിസുന്ദരന്‍ ; ലാവണ്യം നിന്റെ അധരങ്ങളിന്മേല്‍ പകര്‍ന്നിരിക്കുന്നു; അതുകൊണ്ടു ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.
3Cinge a tua espada � coxa, ó valente, na tua glória e majestade.
3വീരനായുള്ളോവേ, നിന്റെ വാള്‍ അരെക്കു കെട്ടുക; നിന്റെ തേജസ്സും നിന്റെ മഹിമയും തന്നേ.
4E em tua majestade cavalga vitoriosamente pela causa da verdade, da mansidão e da justiça, e a tua destra te ensina coisas terríveis.
4സത്യവും സൌമ്യതയും നീതിയും പാലിക്കേണ്ടതിന്നു നീ മഹിമയോടെ കൃതാര്‍ത്ഥനായി വാഹനമേറി എഴുന്നെള്ളുക; നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങളെ നിനക്കുപദേശിച്ചുതരുമാറാകട്ടെ.
5As tuas flechas são agudas no coração dos inimigos do rei; os povos caem debaixo de ti.
5നിന്റെ അസ്ത്രങ്ങള്‍ മൂര്‍ച്ചയുള്ളവയാകുന്നു; ജാതികള്‍ നിന്റെ കീഴില്‍ വീഴുന്നു; രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്തു അവ തറെക്കുന്നു.
6O teu trono, ó Deus, subsiste pelos séculos dos séculos; cetro de eqüidade é o cetro do teu reino.
6ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോല്‍ നീതിയുള്ള ചെങ്കോലാകുന്നു.
7Amaste a justiça e odiaste a iniqüidade; por isso Deus, o teu Deus, te ungiu com óleo de alegria, mais do que a teus companheiros.
7നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരില്‍ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.
8Todas as tuas vestes cheiram a mirra a aloés e a cássia; dos palácios de marfim os instrumentos de cordas e te alegram.
8നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ടു സുഗന്ധമായിരിക്കുന്നു; ദന്തമന്ദിരങ്ങളില്‍നിന്നു കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.
9Filhas de reis estão entre as tuas ilustres donzelas; � tua mão direita está a rainha, ornada de ouro de Ofir.
9നിന്റെ സ്ത്രിരത്നങ്ങളുടെ കൂട്ടത്തില്‍ രാജകുമാരികള്‍ ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഔഫീര്‍ തങ്കം അണിഞ്ഞു നിലക്കുന്നു.
10Ouve, filha, e olha, e inclina teus ouvidos; esquece-te do teu povo e da casa de teu pai.
10അല്ലയോ കുമാരീ, കേള്‍ക്ക; നോക്കുക; ചെവി ചായ്ക്ക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക.
11Então o rei se afeiçoará � tua formosura. Ele é teu senhor, presta-lhe, pois, homenagem.
11അപ്പോള്‍ രാജാവു നിന്റെ സൌന്ദര്യത്തെ ആഗ്രഹിക്കും; അവന്‍ നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊള്‍ക.
12A filha de Tiro estará ali com presentes; os ricos do povo suplicarão o teu favor.
12സോര്‍നിവാസികള്‍, ജനത്തിലെ ധനവാന്മാര്‍ തന്നേ, കാഴ്ചവെച്ചു നിന്റെ മുഖപ്രസാദം തേടും.
13A filha do rei está esplendente lá dentro do palácio; as suas vestes são entretecidas de ouro.
13അ:ന്തപുരത്തിലെ രാജകുമാരി ശോഭാപരിപൂര്‍ണ്ണയാകുന്നു; അവളുടെ വസ്ത്രം പൊന്‍ കസവുകൊണ്ടുള്ളതു.
14Em vestidos de cores brilhantes será conduzida ao rei; as virgens, suas companheiras que a seguem, serão trazidas � tua presença.
14അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു രാജസന്നിധിയില്‍ കൊണ്ടുവരും; അവളുടെ തോഴിമാരായി കൂടെ നടക്കുന്ന കന്യകമാരെയും നിന്റെ അടുക്കല്‍ കൊണ്ടുവരും.
15Com alegria e regozijo serão trazidas; elas entrarão no palácio do rei.
15സന്തോഷത്തോടും ഉല്ലാസത്തോടും കൂടെ അവരെ കൊണ്ടുവരും; അവര്‍ രാജമന്ദിരത്തില്‍ പ്രവേശിക്കും.
16Em lugar de teus pais estarão teus filhos; tu os farás príncipes sobre toda a terra.
16നിന്റെ പുത്രന്മാര്‍ നിന്റെ പിതാക്കന്മാര്‍ക്കും പകരം ഇരിക്കും; സര്‍വ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും.
17Farei lembrado o teu nome de geração em geração; pelo que os povos te louvarão eternamente.
17ഞാന്‍ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഔര്‍ക്കുംമാറാക്കും. അതു കൊണ്ടു ജാതികള്‍ എന്നും എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.