1Deus é o nosso refúgio e fortaleza, socorro bem presente na angústia.
1ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.
2Pelo que não temeremos, ainda que a terra se mude, e ainda que os montes se projetem para o meio dos mares;
2അതുകൊണ്ടു ഭൂമി മാറിപ്പോയാലും പര്‍വ്വതങ്ങള്‍ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും,
3ainda que as águas rujam e espumem, ainda que os montes se abalem pela sua braveza.
3അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പര്‍വ്വതങ്ങള്‍ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല.
4Há um rio cujas correntes alegram a cidade de Deus, o lugar santo das moradas do Altíssimo.
4ഒരു നദി ഉണ്ടു; അതിന്റെ തോടുകള്‍ ദൈവനഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നേ, സന്തോഷിപ്പിക്കുന്നു.
5Deus está no meio dela; não será abalada; Deus a ajudará desde o raiar da alva.
5ദൈവം അതിന്റെ മദ്ധ്യേ ഉണ്ടു; അതു കുലുങ്ങിപ്പോകയില്ല; ദൈവം അതികാലത്തു തന്നേ അതിനെ സഹായിക്കും.
6Bramam nações, reinos se abalam; ele levanta a sua voz, e a terra se derrete.
6ജാതികള്‍ ക്രുദ്ധിച്ചു; രാജ്യങ്ങള്‍ കുലുങ്ങി; അവന്‍ തന്റെ ശബ്ദം കേള്‍പ്പിച്ചു; ഭൂമി ഉരുകിപ്പോയി.
7O Senhor dos exércitos está conosco; o Deus de Jacó é o nosso refúgio.
7സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുര്‍ഗ്ഗം ആകുന്നു. സേലാ.
8Vinde contemplai as obras do Senhor, as desolações que tem feito na terra.
8വരുവിന്‍ യഹോവയുടെ പ്രവൃത്തികളെ നോക്കുവിന്‍ ; അവന്‍ ഭൂമിയില്‍ എത്ര ശൂന്യത വരുത്തിയിരിക്കുന്നു!
9Ele faz cessar as guerras até os confins da terra; quebra o arco e corta a lança; queima os carros no fogo.
9അവന്‍ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിര്‍ത്തല്‍ചെയ്യുന്നു; അവന്‍ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയില്‍ ഇട്ടു ചുട്ടുകളയുന്നു.
10Aquietai-vos, e sabei que eu sou Deus; sou exaltado entre as nações, sou exaltado na terra.
10മിണ്ടാതിരുന്നു, ഞാന്‍ ദൈവമെന്നു അറിഞ്ഞു കൊള്‍വിന്‍ ; ഞാന്‍ ജാതികളുടെ ഇടയില്‍ ഉന്നതന്‍ ആകും; ഞാന്‍ ഭൂമിയില്‍ ഉന്നതന്‍ ആകും.
11O Senhor dos exércitos está conosco; o Deus de Jacó é o nosso refúgio.
11സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുര്‍ഗ്ഗം ആകുന്നു. സേലാ.