1Salva-me, ó Deus, pelo teu nome, e faze-me justiça pelo teu poder.
1ദൈവമേ, നിന്റെ നാമത്താല്‍ എന്നെ രക്ഷിക്കേണമേ; നിന്റെ ശക്തിയാല്‍ എനിക്കു ന്യായം പാലിച്ചുതരേണമേ.
2Ó Deus, ouve a minha oração, dá ouvidos �s palavras da minha boca.
2ദൈവമേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; എന്റെ വായിലെ വാക്കുകളെ ശ്രദ്ധിക്കേണമേ.
3Porque homens insolentes se levantam contra mim, e violentos procuram a minha vida; eles não põem a Deus diante de si.
3അന്യജാതിക്കാര്‍ എന്നോടു എതിര്‍ത്തിരിക്കുന്നു; ഘോരന്മാര്‍ എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നു; അവര്‍ ദൈവത്തെ തങ്ങളുടെ മുമ്പാകെ വെച്ചിട്ടുമില്ല.
4Eis que Deus é o meu ajudador; o Senhor é quem sustenta a minha vida.
4ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കര്‍ത്താവു എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടെ ഉണ്ടു.
5Faze recair o mal sobre os meus inimigos; destrói-os por tua verdade.
5അവന്‍ എന്റെ ശത്രുക്കള്‍ക്കു തിന്മ പകരം ചെയ്യും; നിന്റെ വിശ്വസ്തതയാല്‍ അവരെ സംഹരിച്ചുകളയേണമേ.
6De livre vontade te oferecerei sacrifícios; louvarei o teu nome, ó Senhor, porque é bom.
6സ്വമേധാദാനത്തോടെ ഞാന്‍ നിനക്കു ഹനനയാഗം കഴിക്കും; യഹോവേ, നിന്റെ നാമം നല്ലതു എന്നു ചൊല്ലി ഞാന്‍ അതിന്നു സ്തോത്രം ചെയ്യും.
7Porque tu me livraste de toda a angústia; e os meus olhos viram a ruína dos meus inimigos.
7അവന്‍ എന്നെ സകലകഷ്ടത്തില്‍നിന്നും വിടുവിച്ചിരിക്കുന്നു; എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടു രസിക്കും. സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം.