Portuguese: Almeida Atualizada

Malayalam

Psalms

71

1Em ti, Senhor, me refugio; nunca seja eu confundido.
1യഹോവ, ഞാന്‍ നിന്നില്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരുനാളും ലജ്ജിച്ചുപോകരുതേ.
2Na tua justiça socorre-me e livra-me; inclina os teus ouvidos para mim, e salva-me.
2നിന്റെ നീതിനിമിത്തം എന്നെ ഉദ്ധരിച്ചു വിടുവിക്കേണമേ; നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ രക്ഷിക്കേണമേ.
3Sê tu para mim uma rocha de refúgio a que sempre me acolha; deste ordem para que eu seja salvo, pois tu és a minha rocha e a minha fortaleza.
3ഞാന്‍ എപ്പോഴും വന്നു പാര്‍ക്കേണ്ടതിന്നു നീ എനിക്കു ഉറപ്പുള്ള പാറയായിരിക്കേണമേ; എന്നെ രക്ഷിപ്പാന്‍ നീ കല്പിച്ചിരിക്കുന്നു; നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ.
4Livra-me, Deus meu, da mão do ímpio, do poder do homem injusto e cruel,
4എന്റെ ദൈവമേ, ദുഷ്ടന്റെ കയ്യില്‍നിന്നും നീതികേടും ക്രൂരതയും ഉള്ളവന്റെ കയ്യില്‍ നിന്നും എന്നെ വിടുവിക്കേണമേ.
5Pois tu és a minha esperança, Senhor Deus; tu és a minha confiança desde a minha mocidade.
5യഹോവയായ കര്‍ത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതല്‍ നീ എന്റെ ആശ്രയം തന്നേ.
6Em ti me tenho apoiado desde que nasci; tu és aquele que me tiraste das entranhas de minha mãe. O meu louvor será teu constantemente.
6ഗര്‍ഭംമുതല്‍ നീ എന്നെ താങ്ങിയിരിക്കുന്നു; എന്റെ അമ്മയുടെ ഉദരത്തില്‍നിന്നു എന്നെ എടുത്തവന്‍ നീ തന്നെ; എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു;
7Sou para muitos um assombro, mas tu és o meu refúgio forte.
7ഞാന്‍ പലര്‍ക്കും ഒരത്ഭുതം ആയിരിക്കുന്നു; നീ എന്റെ ബലമുള്ള സങ്കേതമാകുന്നു.
8A minha boca se enche do teu louvor e da tua glória continuamente.
8എന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.
9Não me enjeites no tempo da velhice; não me desampares, quando se forem acabando as minhas forças.
9വാര്‍ദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോള്‍ എന്നെ ഉപേക്ഷിക്കയുമരുതേ.
10Porque os meus inimigos falam de mim, e os que espreitam a minha vida consultam juntos,
10എന്റെ ശത്രുക്കള്‍ എന്നെക്കുറിച്ചു സംസാരിക്കുന്നു; എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവര്‍ കൂടിയാലോചിക്കുന്നു.
11dizendo: Deus o desamparou; persegui-o e prendei-o, pois não há quem o livre.
11ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടര്‍ന്നു പിടിപ്പിന്‍ ; വിടുവിപ്പാന്‍ ആരുമില്ല എന്നു അവര്‍ പറയുന്നു.
12Ó Deus, não te alongues de mim; meu Deus, apressa-te em socorrer-me.
12ദൈവമേ, എന്നോടു അകന്നിരിക്കരുതേ; എന്റെ ദൈവമേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.
13Sejam envergonhados e consumidos os meus adversários; cubram-se de opróbrio e de confusão aqueles que procuram o meu mal.
13എന്റെ പ്രാണന്നു വിരോധികളായവര്‍ ലജ്ജിച്ചു നശിച്ചുപോകട്ടെ; എനിക്കു അനര്‍ത്ഥം അന്വേഷിക്കുന്നവര്‍ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ.
14Mas eu esperarei continuamente, e te louvarei cada vez mais.
14ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാന്‍ മേലക്കുമേല്‍ നിന്നെ സ്തുതിക്കും.
15A minha boca falará da tua justiça e da tua salvação todo o dia, posto que não conheça a sua grandeza.
15എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വര്‍ണ്ണിക്കും; അവയുടെ സംഖ്യ എനിക്കു അറിഞ്ഞുകൂടാ.
16Virei na força do Senhor Deus; farei menção da tua justiça, da tua tão somente.
16ഞാന്‍ യഹോവയായ കര്‍ത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം ഞാന്‍ കീര്‍ത്തിക്കും.
17Ensinaste-me, ó Deus, desde a minha mocidade; e até aqui tenho anunciado as tuas maravilhas.
17ദൈവമേ, എന്റെ ബാല്യംമുതല്‍ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാന്‍ നിന്റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു.
18Agora, quando estou velho e de cabelos brancos, não me desampares, ó Deus, até que tenha anunciado a tua força a esta geração, e o teu poder a todos os vindouros.
18ദൈവമേ, അടുത്ത തലമുറയോടു ഞാന്‍ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാര്‍ദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.
19A tua justiça, ó Deus, atinge os altos céus; tu tens feito grandes coisas; ó Deus, quem é semelhante a ti?
19ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവര്‍ത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യന്‍ ആരുള്ളു?
20Tu, que me fizeste ver muitas e penosas tribulações, de novo me restituirás a vida, e de novo me tirarás dos abismos da terra.
20അനവധി കഷ്ടങ്ങളും അനര്‍ത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളില്‍നിന്നു ഞങ്ങളെ തിരികെ കയറ്റും.
21Aumentarás a minha grandeza, e de novo me consolarás.
21നീ എന്റെ മഹത്വം വര്‍ദ്ധിപ്പിച്ചു എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ.
22Também eu te louvarei ao som do saltério, pela tua fidelidade, ó meu Deus; cantar-te-ei ao som da harpa, ó Santo de Israel.
22എന്റെ ദൈവമേ, ഞാനും വീണകൊണ്ടു നിന്നെയും നിന്റെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്റെ പരിശുദ്ധനായുള്ളോവേ, ഞാന്‍ കിന്നരംകൊണ്ടു നിനക്കു സ്തുതിപാടും.
23Os meus lábios exultarão quando eu cantar os teus louvores, assim como a minha alma, que tu remiste.
23ഞാന്‍ നിനക്കു സ്തുതിപാടുമ്പോള്‍ എന്റെ അധരങ്ങളും നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.
24Também a minha língua falará da tua justiça o dia todo; pois estão envergonhados e confundidos aqueles que procuram o meu mal.
24എന്റെ നാവും ഇടവിടാതെ നിന്റെ നീതിയെക്കുറിച്ചു സംസാരിക്കും; എനിക്കു അനര്‍ത്ഥം അന്വേഷിക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു. (ശലോമോന്റെ ഒരു സങ്കീര്‍ത്തനം.)