1Ó Deus, dá ao rei os teus juízes, e a tua justiça ao filho do rei.
1ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതയും നല്കേണമേ.
2Julgue ele o teu povo com justiça, e os teus pobres com eqüidade.
2അവന്‍ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ.
3Que os montes tragam paz ao povo, como também os outeiros, com justiça.
3നീതിയാല്‍ പര്‍വ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ.
4Julgue ele os aflitos do povo, salve os filhos do necessitado, e esmague o opressor.
4ജനത്തില്‍ എളിയവര്‍ക്കും അവന്‍ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവന്‍ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകര്‍ത്തുകളകയും ചെയ്യട്ടെ;
5Viva ele enquanto existir o sol, e enquanto durar a lua, por todas as gerações.
5സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും അവര്‍ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ.
6Desça como a chuva sobre o prado, como os chuveiros que regam a terra.
6അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനെക്കുന്ന വന്മഴപോലെയും അവന്‍ ഇറങ്ങിവരട്ടെ.
7Nos seus dias floreça a justiça, e haja abundância de paz enquanto durar a lua.
7അവന്റെ കാലത്തു നീതിമാന്മാര്‍ തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.
8Domine de mar a mar, e desde o Rio até as extremidades da terra.
8അവന്‍ സമുദ്രംമുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അറ്റങ്ങള്‍വരെയും ഭരിക്കട്ടെ.
9Inclinem-se diante dele os seus adversários, e os seus inimigos lambam o pó.
9മരുഭൂമിയില്‍ വസിക്കുന്നവര്‍ അവന്റെ മുമ്പില്‍ വണങ്ങട്ടെ; അവന്റെ ശത്രുക്കള്‍ പൊടിമണ്ണു നക്കട്ടെ.
10Paguem-lhe tributo os reis de Társis e das ilhas; os reis de Sabá e de Seba ofereçam-lhe dons.
10തര്‍ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാര്‍ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാര്‍ കപ്പം കൊടുക്കട്ടെ.
11Todos os reis se prostrem perante ele; todas as nações o sirvam.
11സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജാതികളും അവനെ സേവിക്കട്ടെ.
12Porque ele livra ao necessitado quando clama, como também ao aflito e ao que não tem quem o ajude.
12അവന്‍ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ.
13Compadece-se do pobre e do necessitado, e a vida dos necessitados ele salva.
13എളിയവനെയും ദരിദ്രനെയും അവന്‍ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവന്‍ രക്ഷിക്കും.
14Ele os liberta da opressão e da violência, e precioso aos seus olhos é o sangue deles.
14അവരുടെ പ്രാണനെ അവന്‍ പീഡയില്‍ നിന്നും സാഹസത്തില്‍നിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.
15Viva, pois, ele; e se lhe dê do ouro de Sabá; e continuamente se faça por ele oração, e o bendigam em todo o tempo.
15അവന്‍ ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാര്‍ത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.
16Haja abundância de trigo na terra sobre os cumes dos montes; ondule o seu fruto como o Líbano, e das cidades floresçam homens como a erva da terra.
16ദേശത്തു പര്‍വ്വതങ്ങളുടെ മുകളില്‍ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികള്‍ ഭൂമിയിലെ സസ്യംപോലെ തഴെക്കും.
17Permaneça o seu nome eternamente; continue a sua fama enquanto o sol durar, e os homens sejam abençoados nele; todas as nações o chamem bem-aventurado.
17അവന്റെ നാമം എന്നേക്കും ഇരിക്കും; അവന്റെ നാമം സൂര്യന്‍ ഉള്ളേടത്തോളം നിലനിലക്കും; മനുഷ്യര്‍ അവന്റെ പേര്‍ ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകലജാതികളും അവനെ ഭാഗ്യവാന്‍ എന്നു പറയും.
18Bendito seja o Senhor Deus, o Deus de Israel, o único que faz maravilhas.
18താന്‍ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
19Bendito seja para sempre o seu nome glorioso, e encha-se da sua glória toda a terra. Amém e amém.
19അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേന്‍ , ആമേന്‍ .
20Findam aqui as orações de Davi, filho de Jessé.
20യിശ്ശായിപുത്രനായ ദാവീദിന്റെ പ്രാര്‍ത്ഥനകള്‍, അവസാനിച്ചിരിക്കുന്നു.