Portuguese: Almeida Atualizada

Malayalam

Psalms

73

1Verdadeiramente bom é Deus para com Israel, para com os limpos de coração.
1ദൈവം യിസ്രായേലിന്നു, നിര്‍മ്മലഹൃദയമുള്ളവര്‍ക്കും തന്നേ, നല്ലവന്‍ ആകുന്നു നിശ്ചയം.
2Quanto a mim, os meus pés quase resvalaram; pouco faltou para que os meus passos escorregassem.
2എന്നാല്‍ എന്റെ കാലുകള്‍ ഏകദേശം ഇടറി; എന്റെ കാലടികള്‍ ഏറക്കുറെ വഴുതിപ്പോയി.
3Pois eu tinha inveja dos soberbos, ao ver a prosperidade dos ímpios.
3ദുഷ്ടന്മാരുടെ സൌഖ്യം കണ്ടിട്ടു എനിക്കു അഹങ്കാരികളോടു അസൂയ തോന്നി.
4Porque eles não sofrem dores; são e robusto é o seu corpo.
4അവര്‍ക്കും വേദന ഒട്ടുമില്ലല്ലോ; അവരുടെ ദേഹം തടിച്ചുരുണ്ടിരിക്കുന്നു.
5Não se acham em tribulações como outra gente, nem são afligidos como os demais homens.
5അവര്‍ മര്‍ത്യരെപ്പോലെ കഷ്ടത്തില്‍ ആകുന്നില്ല; മറ്റു മനുഷ്യരെപ്പോലെ ബാധിക്കപ്പെടുന്നതുമില്ല.
6Pelo que a soberba lhes cinge o pescoço como um colar; a violência os cobre como um vestido.
6ആകയാല്‍ ഡംഭം അവര്‍ക്കും മാലയായിരിക്കുന്നു; ബലാല്‍ക്കാരം വസ്ത്രംപോലെ അവരെ ചുറ്റിയിരിക്കുന്നു.
7Os olhos deles estão inchados de gordura; trasbordam as fantasias do seu coração.
7അവരുടെ കണ്ണുകള്‍ പുഷ്ടികൊണ്ടു ഉന്തിനിലക്കുന്നു. അവരുടെ ഹൃദയത്തിലെ നിരൂപണങ്ങള്‍ കവിഞ്ഞൊഴുകുന്നു.
8Motejam e falam maliciosamente; falam arrogantemente da opressão.
8അവര്‍ പരിഹസിച്ചു ദുഷ്ടതയോടെ ഭീഷണി പറയുന്നു; ഉന്നതഭാവത്തോടെ സംസാരിക്കുന്നു.
9Põem a sua boca contra os céus, e a sua língua percorre a terra.
9അവര്‍ വായ് ആകാശത്തോളം ഉയര്‍ത്തുന്നു; അവരുടെ നാവു ഭൂമിയില്‍ സഞ്ചരിക്കുന്നു.
10Pelo que o povo volta para eles e não acha neles falta alguma.
10അതുകൊണ്ടു അവര്‍ തന്റെ ജനത്തെ ഇതിലേക്കു തിരിക്കുന്നു; അവര്‍ ധാരാളം വെള്ളം വലിച്ചു കുടിക്കുന്നു.
11E dizem: Como o sabe Deus? e: Há conhecimento no Altíssimo?
11ദൈവം എങ്ങനെ അറിയുന്നു? അത്യുന്നതന്നു അറിവുണ്ടോ? എന്നു അവര്‍ പറയുന്നു.
12Eis que estes são ímpios; sempre em segurança, aumentam as suas riquezas.
12ഇങ്ങനെ ആകുന്നു ദുഷ്ടന്മാര്‍; അവര്‍ നിത്യം സ്വസ്ഥത അനുഭവിച്ചു സമ്പത്തു വര്‍ദ്ധിപ്പിക്കുന്നു.
13Na verdade que em vão tenho purificado o meu coração e lavado as minhas mãos na inocência,
13എന്നാല്‍ ഞാന്‍ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്മയില്‍ കഴുകിയതും വ്യര്‍ത്ഥമത്രേ.
14pois todo o dia tenho sido afligido, e castigado cada manhã.
14ഞാന്‍ ഇടവിടാതെ ബാധിതനായിരുന്നു; ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു.
15Se eu tivesse dito: Também falarei assim; eis que me teria havido traiçoeiramente para com a geração de teus filhos.
15ഞാന്‍ ഇങ്ങനെ സംസാരിപ്പാന്‍ വിചാരിച്ചെങ്കില്‍ ഇതാ, ഞാന്‍ നിന്റെ മക്കളുടെ തലമുറയോടു ദ്രോഹം ചെയ്യുമായിരുന്നു.
16Quando me esforçava para compreender isto, achei que era tarefa difícil para mim,
16ഞാന്‍ ഇതു ഗ്രഹിപ്പാന്‍ നിരൂപിച്ചപ്പോള്‍ എനിക്കു പ്രയാസമായി തോന്നി;
17até que entrei no santuário de Deus; então percebi o fim deles.
17ഒടുവില്‍ ഞാന്‍ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തില്‍ ചെന്നു അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു.
18Certamente tu os pões em lugares escorregadios, tu os lanças para a ruína.
18നിശ്ചയമായി നീ അവരെ വഴുവഴുപ്പില്‍ നിര്‍ത്തുന്നു; നീ അവരെ നാശത്തില്‍ തള്ളിയിടുന്നു.
19Como caem na desolação num momento! ficam totalmente consumidos de terrores.
19എത്ര ക്ഷണത്തില്‍ അവര്‍ ശൂന്യമായ്പോയി! അവര്‍ മെരുള്‍ചകളാല്‍ അശേഷം മുടിഞ്ഞുപോയിരിക്കുന്നു.
20Como faz com um sonho o que acorda, assim, ó Senhor, quando acordares, desprezarás as suas fantasias.
20ഉണരുമ്പോള്‍ ഒരു സ്വപ്നത്തെപ്പോലെ കര്‍ത്താവേ, നീ ഉണരുമ്പോള്‍ അവരുടെ രൂപത്തെ തുച്ഛീകരിക്കും.
21Quando o meu espírito se amargurava, e sentia picadas no meu coração,
21ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കയും എന്റെ അന്തരംഗത്തില്‍ കുത്തുകൊള്ളുകയും ചെയ്തപ്പോള്‍
22estava embrutecido, e nada sabia; era como animal diante de ti.
22ഞാന്‍ പൊട്ടനും ഒന്നും അറിയാത്തവനും ആയിരുന്നു; നിന്റെ മുമ്പില്‍ മൃഗംപോലെ ആയിരുന്നു.
23Todavia estou sempre contigo; tu me seguras a mão direita.
23എന്നിട്ടും ഞാന്‍ എപ്പോഴും നിന്റെ അടുക്കല്‍ ഇരിക്കുന്നു; നീ എന്നെ വലങ്കൈകൂ പിടിച്ചിരിക്കുന്നു.
24Tu me guias com o teu conselho, e depois me receberás em glória.
24നിന്റെ ആലോചനയാല്‍ നീ എന്നെ നടത്തും; പിന്നെത്തേതില്‍ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.
25A quem tenho eu no céu senão a ti? e na terra não há quem eu deseje além de ti.
25സ്വര്‍ഗ്ഗത്തില്‍ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാന്‍ ഒന്നും ആഗ്രഹിക്കുന്നില്ല.
26A minha carne e o meu coração desfalecem; do meu coração, porém, Deus é a fortaleza, e o meu quinhão para sempre.
26എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഔഹരിയും ആകുന്നു.
27Pois os que estão longe de ti perecerão; tu exterminas todos aqueles que se desviam de ti.
27ഇതാ, നിന്നോടു അകന്നിരിക്കുന്നവര്‍ നശിച്ചുപോകും; നിന്നെ വിട്ടു പരസംഗം ചെയ്യുന്ന എല്ലാവരെയും നീ സംഹരിക്കും.
28Mas para mim, bom é aproximar-me de Deus; ponho a minha confiança no Senhor Deus, para anunciar todas as suas obras.
28എന്നാല്‍ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു; നിന്റെ സകലപ്രവൃത്തികളെയും വര്‍ണ്ണിക്കേണ്ടതിന്നു ഞാന്‍ യഹോവയായ കര്‍ത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു. ആസാഫിന്റെ ധ്യാനം.