Portuguese: Almeida Atualizada

Malayalam

Psalms

95

1Vinde, cantemos alegremente ao Senhor, cantemos com júbilo � rocha da nossa salvação.
1വരുവിന്‍ , നാം യഹോവേക്കു ഉല്ലസിച്ചു ഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറെക്കു ആര്‍പ്പിടുക.
2Apresentemo-nos diante dele com ações de graças, e celebremo-lo com salmos de louvor.
2നാം സ്തോത്രത്തോടെ അവന്റെ സന്നിധിയില്‍ ചെല്ലുക; സങ്കീര്‍ത്തനങ്ങളോടെ അവന്നു ഘോഷിക്ക.
3Porque o Senhor é Deus grande, e Rei grande acima de todos os deuses.
3യഹോവ മഹാദൈവമല്ലോ; അവന്‍ സകലദേവന്മാര്‍ക്കും മീതെ മഹാരാജാവു തന്നേ.
4Nas suas mãos estão as profundezas da terra, e as alturas dos montes são suas.
4ഭൂമിയുടെ അധോഭാഗങ്ങള്‍ അവന്റെ കയ്യില്‍ ആകുന്നു; പര്‍വ്വതങ്ങളുടെ ശിഖരങ്ങളും അവന്നുള്ളവ.
5Seu é o mar, pois ele o fez, e as suas mãos formaram a serra terra seca.
5സമുദ്രം അവന്നുള്ളതു; അവന്‍ അതിനെ ഉണ്ടാക്കി; കരയെയും അവന്റെ കൈകള്‍ മനെഞ്ഞിരിക്കുന്നു.
6Oh, vinde, adoremos e prostremo-nos; ajoelhemos diante do Senhor, que nos criou.
6വരുവിന്‍ , നാം വണങ്ങി നമസ്കരിക്ക; നമ്മെ നിര്‍മ്മിച്ച യഹോവയുടെ മുമ്പില്‍ മുട്ടുകുത്തുക.
7Porque ele é o nosso Deus, e nós povo do seu pasto e ovelhas que ele conduz. Oxalá que hoje ouvísseis a sua voz:
7അവന്‍ നമ്മുടെ ദൈവമാകുന്നു; നാമോ അവന്‍ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.
8Não endureçais o vosso coração como em Meribá, como no dia de Massá no deserto,
8ഇന്നു നിങ്ങള്‍ അവന്റെ ശബ്ദം കേള്‍ക്കുന്നു എങ്കില്‍, മെരീബയിലെപ്പോലെയും മരുഭൂമിയില്‍ മസ്സാനാളിനെപ്പോലെയും നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുതു.
9quando vossos pais me tentaram, me provaram e viram a minha obra.
9അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി അവര്‍ കണ്ടിട്ടും എന്നെ ശോധനചെയ്തു.
10Durante quarenta anos estive irritado com aquela geração, e disse: É um povo que erra de coração, e não conhece os meus caminhos;
10നാല്പതു ആണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായിരുന്നു; അവര്‍ തെറ്റിപ്പോകുന്ന ഹൃദയമുള്ളോരു ജനം എന്നും എന്റെ വഴികളെ അറിഞ്ഞിട്ടില്ലാത്തവരെന്നും ഞാന്‍ പറഞ്ഞു.
11por isso jurei na minha ira: Eles não entrarão no meu descanso.
11ആകയാല്‍ അവര്‍ എന്റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ലെന്നു ഞാന്‍ എന്റെ ക്രോധത്തില്‍ സത്യം ചെയ്തു.