Malayalam

Maori

Hosea

8

1അവര്‍ എന്റെ നിയമത്തെ ലംഘിച്ചു എന്റെ ന്യായപ്രമാണത്തിന്നു വിരോധമായി അതിക്രമം ചെയ്തതുകൊണ്ടു കാഹളം വായില്‍ വെക്കുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്മേല്‍ ചാടിവീഴുക.
1¶ Meinga te tetere ki tou mangai. Ka rite ia ki te ekara, ina whakaekea e ia te whare o Ihowa; mo ratou i whakataka i taku kawenata, i takahi i taku ture.
2അവര്‍ എന്നോടുദൈവമേ, യിസ്രായേലാകുന്ന ഞങ്ങള്‍ നിന്നെ അറിയുന്നു എന്നു നിലവിളിക്കുന്നു.
2Tera ratou e karanga ki ahau, E toku Atua, e mohio ana matou, a Iharaira, ki a koe.
3യിസ്രായേല്‍ നന്മയായതിനെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു; ശത്രു അവനെ പിന്തുടരട്ടെ.
3Kua akiritia e Iharaira te mea pai: ka whaia ia e te hoariri.
4അവര്‍ രാജാക്കന്മാരെ വാഴിച്ചു, ഞാന്‍ മുഖാന്തരം അല്ലതാനും; ഞാന്‍ അറിയാതെ പ്രഭുക്കന്മാരെ അവര്‍ നിയമിച്ചിരിക്കുന്നു; അവര്‍ ഛേദിക്കപ്പെടേണ്ടതിന്നു വെള്ളികൊണ്ടും പൊന്നുകൊണ്ടും തങ്ങള്‍ക്കു വിഗ്രഹങ്ങളെ ഉണ്ടാക്കി.
4Ko ta ratou whakarite kingi ehara i te mea naku, ko ta ratou whakarite rangatira ehara i te mea i mohiotia e ahau: kua hanga e ratou ta ratou hiriwa, ko ta ratou koura hei whakapakoko ma ratou, he mea e hatepea ai ratou.
5ശമര്‍യ്യയോ, നിന്റെ പശുക്കിടാവിനെ അവന്‍ വെറുക്കുന്നു; എന്റെ കോപം അവരുടെ നേരെ ജ്വലിക്കുന്നു; അവര്‍ക്കും കുറ്റമില്ലായ്മ എത്രത്തോളം അസാദ്ധ്യമായിരിക്കും?
5Kua akiritia e ia tau kuao kau, e Hamaria: kua mura toku riri ki a ratou: kia pehea ake te roa ka tae ai ratou ki te harakore?
6ഇതു യിസ്രായേലിന്റെ പണി തന്നേ; ഒരു കൌശലപ്പണിക്കാരന്‍ അതിനെ ഉണ്ടാക്കി, അതു ദൈവമല്ല; ശമര്‍യ്യയുടെ പശുക്കിടാവുനുറുങ്ങിപ്പോകും.
6Na Iharaira nei hoki taua kuao na, he mea hanga na te kaimahi; na ehara ia i te Atua: ae ra, ka pakaru rikiriki te kuao o Hamaria.
7അവര്‍ കാറ്റു വിതെച്ചു, ചുഴലിക്കാറ്റു കൊയ്യും; അതിന്നു തണ്ടില്ല, ഞാറു മാവിനെ നലകുകയുമില്ല; നല്കിയാലും അന്യജാതികള്‍ അതിനെ വിഴുങ്ങിക്കളയും.
7Na, ko ta ratou i whakato ai ko te hau, ko ta ratou e kokoti ai ko te paroro: kahore ona witi e tupu ana: e kore te kopuku e whai paraoa: ki te whai paraoa, ka horomia e nga tautangata.
8യിസ്രായേലിനെ വിഴുങ്ങിപ്പോയി; അവര്‍ ഇപ്പോള്‍ ജാതികളുടെ ഇടയില്‍ ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെയിരിക്കുന്നു.
8¶ Kua horomia a Iharaira: kua rite ratou inaianei i roto i nga tauiwi ki te oko kihai i manakohia.
9അവര്‍ തനിച്ചു നടക്കുന്ന കാട്ടുകഴുതപോലെ അശ്ശൂരിലേക്കു പോയി; എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു.
9Kua riro hoki ratou ki Ahiria, ano he kaihe mohoao, he moke, ko ia anake: kua utua e Eparaima etahi hei whaiaipo.
10അവര്‍ ജാതികളുടെ ഇടയില്‍നിന്നു ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാന്‍ ഇപ്പോള്‍ അവരെ കൂട്ടും; അവര്‍ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിന്‍ കീഴില്‍ വേഗത്തില്‍ വേദനപ്പെടും.
10Ae ra, ahakoa utu noa ratou i roto i nga iwi, ka kohikohia ano ratou e ahau ianei; a ka timata ratou te iti haere, i te pikaunga a te kingi o nga rangatira.
11എഫ്രയീം പാപപരിഹാരത്തിന്നായി അനേകം യാഗപീഠങ്ങളെ ഉണ്ടാക്കിയതുകൊണ്ടു, യാഗപീഠങ്ങള്‍ അവന്നു പാപഹേതുവായി തീര്‍ന്നിരിക്കുന്നു.
11Kua maha nei nga aata a Eparaima hei mea hara, na ka waiho nga aata hei hara mona.
12ഞാന്‍ എന്റെ ന്യായപ്രമാണം അവന്നു പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും അവ അപൂര്‍വ്വകാര്യമായി എണ്ണപ്പെടുന്നു.
12Ahakoa tuhituhia e ahau mana taku ture kia tekau mano nga tikanga, kei te kiia aua mea he mea rere ke.
13അവര്‍ എന്റെ അര്‍പ്പണയാഗങ്ങളെ അറുത്തു മാംസം തിന്നുന്നു; എന്നാല്‍ യഹോവ അവയില്‍ പ്രസാദിക്കുന്നില്ല; ഇപ്പോള്‍ അവന്‍ അവരുടെ അകൃത്യം ഔര്‍ത്തു അവരുടെ പാപം സന്ദര്‍ശിക്കും; അവര്‍ മിസ്രയീമിലേക്കു മടങ്ങിപ്പോകേണ്ടിവരും.
13Na ko nga patunga tapu hei whakahere ki ahau, e patu kikokiko ana ratou, kainga iho; otiia kahore e manakohia ana e Ihowa; akuanei ia mahara ai ki to ratou he, whiu ai i o ratou hara: ka hoki ratou ki Ihipa.
14യിസ്രായേല്‍ തന്നെ ഉണ്ടാക്കിയവനെ മറന്നു മന്ദിരങ്ങളെ പണിതിരിക്കുന്നു; യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു; എന്നാല്‍ ഞാന്‍ അവന്റെ പട്ടണങ്ങളില്‍ തീ അയക്കും; അതു അവയിലെ അരമനകളെ ദഹിപ്പിച്ചുകളയും.
14Kua wareware hoki a Iharaira ki tona kaihanga, a kei te hanga temepara; kua meinga e Hura kia maha nga pa taiepa: otiia ka tukua atu e ahau he ahi ki runga ki ona pa, a ka kainga e tera ona whare kingi.